നിഗൂഡത - നളിനാക്ഷന്‍ ഇരട്ടപ്പുഴ
പ്രതീക്ഷയോടെയുള്ള യാത്രയുടെ അവസാനം
സ്നേഹത്തിന്റെ മൂട് പടമണിഞ്ഞവര്‍,
യാത്രയിലുടനീളം അനിയന്ത്രിതമായ കാറ്റ് വിതച്ചു, ആര്‍ക്കും അറിയാത്ത ഒരു നാളെയുടെ
വഴികള്‍ സ്നേഹവും ദുഃഖവും നിറഞ്ഞതെന്നു
ഒര്മ്മ പെടുത്തുന്നു.
സ്നേഹത്തിന്‍ അവധൂതന്മാരായവര്‍
പിശാചിന്‍ ക്രീഡകള്‍ കാട്ടി
വിശുദ്ധന്റെ മേലങ്കിയണിഞ്ഞു
സമൂഹ മദ്ധ്യേ വിലസുന്നു.
പ്രതിരോധത്തിന്‍ ശബ്ദമുയര്‍ത്തും യുവത
നിയമത്തിന്‍ കെട്ടുപാടില്‍
പിറകോട്ടു പോവുന്നു.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള യാത്രയില്‍
സത്യവും നീതിയും നിഷേധിക്കുന്നു.
സാക്ഷികളെന്നും കൂറുമാറുമ്പോള്‍
നീതിയിവിടെ കൊല്ലപെടുന്നു.
എന്തോ
ഈ ലോകം മുഴുവന്‍ നിഗൂഡതയില്‍ നിറഞ്ഞിരിക്കുന്നു
ജീവിതം നാം അറിഞ്ഞ കല്ലറക്കപുരമായിരുന്നുവെങ്കില്‍
നാം എന്തിനാണ് മരണത്തില്‍ കേഴുന്നത്?