ഓണം വന്നേ, ഓണം വന്നേ
ഒരു പൊന്നോണം വന്നേ
ഓണത്തപ്പനെ വരവേൽക്കാൻ
ഒരു പൊന്നോണം വന്നേ.
പൊന്നാവണി നിറപറ വെച്ച്
പൊന്നിൻ കതിർകുല ചൂടി
തുമ്പ പൂക്കളമൊരുക്കി
നിറനാഴിയും നിറപറയും,
അരിമാവിൻ കോലവും വരച്ച്
വെൻകൊറ്റ കുട ചൂടി
എതിരേൽക്കാം ഓണത്തപ്പനെ.
വള്ളം കളിയുടെ ആരവത്തിൽ
തുമ്പി തുള്ളലിൽ ആമോദത്തിൽ
സമത്വസുന്ദരമാം പോയ കാലത്തിൻ
മധുരസ്മരണകൾ ഓർത്തുവെക്കാം
ഈ പൊന്നോണ നാളിൽ.
**********