എന്നും 
ഒരു തണലായ് 
എനിക്കൊരു കുടയുണ്ട്.
ദുരിതം വിതക്കും
പെരുമഴയിലെനിക്ക് 
ഒരു തുണയായ് 
എനിക്കൊരു കുടയുണ്ട്.
ദിശ തെറ്റി വരുന്ന 
കാറ്റിലും കോളിലും 
ഒരു തടയായ് 
എനിക്കൊരു കുടയുണ്ട്.
വറുതിയിൽ തിരിയും 
പെരുവയറിനെ 
ഒരു മറയാക്കാൻ 
എനിക്കൊരു കുടയുണ്ട്.
എല്ലാ
സുഖ ദുഃഖങ്ങളിലും 
എന്നും നിഴൽ പോൽ  
ഇണയായെനിക്കൊരു കുടയുണ്ട്.
 
