സ്നേഹ സാഗരമാണമ്മ
സ്നേഹ നിധിയാണമ്മ....
അമൃത് ചൊരിയും കടലാണ് എന്‍ അമ്മ
അമ്മിഞ്ഞപാലിന്‍ മാധുര്യം നല്‍കും
സ്നേഹ വല്ലരിയാണമ്മ....
അനുഗ്രഹ സാഗരമാണ് എന്‍ അമ്മ
അമ്മ നല്‍കിയ താരാട്ട് പാട്ടുകള്‍
അമ്മ പകര്‍ന്നു നല്‍കിയ ആദ്യാക്ഷരങ്ങള്‍
അതാണെന്‍ ലോകത്തെ സൌഭാഗ്യം...
എന്നിലുള്ള വാത്സല്യം, എന്നിലുള്ള നന്മ
പകര്‍ന്നു തന്നതാണ് എന്‍ അമ്മ
അതാണെന്‍ നിധി
സ്നേഹ സമ്പാദ്യത്തിന്‍ നിധി
മാതൃത്വത്തിന്‍ അമൂല്യ നിധി....
നമിക്കുന്നു ഞാനെന്‍ അമ്മയെ,
നമിക്കുന്നു ഞാനെന്‍ അമ്മയെ....
No comments:
Post a Comment