പവിത്രമാം വരണമാല്യം
എന്‍ കഴുത്തില്‍ ചാര്‍ത്തിയിട്ട്,
ഒരു വഴി കാട്ടിയായ് അങ്ങ്
എന്‍ ജീവിതത്തില്‍ വന്നിട്ട്,
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന് നാഥ...
ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി
ചുട്ടു പൊള്ളുന്ന മരുഭൂവില്‍
എരിയുന്ന മനസ്സുമായി
സ്വപ്ന സൌധങ്ങള്‍
കെട്ടിപടുക്കുവാന്‍ യാത്രയായിട്ട്
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന് നാഥ...
എങ്കിലും നാം
സമ്പത്ത് നേടി, സന്താനങ്ങളെ നേടി,
സ്നേഹ ബന്ധങ്ങള്‍ക്ക് ദൃഡത നേടി
ജീവിതം മാത്രം ബാക്കിയായി.
ഇനിയും കാല ചക്രം തിരിയും
നിലാവും രാത്രിയും വന്നിടും
പൂക്കളും കായ്കളും കായിചിടും
ജീവിതത്തിന് തേന്‍ നുകരുവാന്‍
ഈ ശലഭമിനി
എത്ര നാള് കാത്തിരിക്കും?
1 comment:
hi I was luck to look for your theme in yahoo, your Topics is impressive, I learn a lot in your Topics really thanks very much, btw the theme of you blog is really wonderful, where can find it
Post a Comment