അര്‍ക്കന്‍ അമ്പിളിയുടെ പ്രകാശത്തെ വെറുക്കുമായിരുന്നെങ്കില്‍
ആകാശത്ത് നക്ഷത്രങ്ങള്‍ എത്രയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ നിന്നെ ഒരു വട്ടം പോലും നോക്കുമായിരുന്നില്ല.
കടല്‍ തിരകളുടെ ശബ്ദം നിയന്ത്രിചിരുന്നെങ്കില്‍
എന്റെ ഓര്‍മ്മചെപ്പില്‍ നിന്ന് നിന്നെ മായ്ച്ചു കളഞ്ഞേനെ.
ചെടികള്‍ ജലപാനമില്ലാതെ ജീവിച്ചിരുന്നെങ്കില്‍
എനിക്കും ജീവിക്കാമായിരുന്നു നിന്നെ കൂടാതെ.
എന്റെ ഉറക്കം കണ്പോള പൂട്ടാതെയായിരുന്നെങ്കില്‍
നിന്നെ കൂടാതെയുള്ള സ്വപ്നം എനിക്കു കാണാമായിരുന്നു.
ജീവന്റെ കണിക നിലനില്‍ക്കുവാന്‍ ശുദ്ധവായു ഇല്ലായിരുന്നെങ്കില്‍
എനിക്ക് പോവാമായിരുന്നു നിന്നെ കൂടാതെ.
വേര്‍പെടുത്താനാവാത്ത ഈ സ്നേഹബന്ധത്തെ
എന്റെ ജീവന്റെ ജീവനാം പ്രകൃതി ഞാന്‍ എന്ത് വിളിക്കും?
No comments:
Post a Comment