കവിത
നളിനാക്ഷൻ ഇരട്ടപ്പുഴ
നഷ്ട സ്വപ്നങ്ങളുടെ
വേദനയിൽ നിന്നു ഞാൻ
കോർത്തിണക്കിയ
അക്ഷരമണികളാണെൻ
കവിത.
സ്നേഹത്തിൻ നിറ
സൌരഭ്യം പടർത്തും
അക്ഷര വർണ്ണ പൂക്കളാൽ
കോർത്തിണക്കിയതാണെൻ
കവിത.
പീഡിത ഹൃദയങ്ങൾക്ക്
സാന്ത്വനമേകും,
മർദ്ദിത ജനങ്ങൾക്ക്
തണലായി നില്ക്കും
ഒരു മരമാണെൻ
കവിത.
മതവും മനുഷ്യനും
പരസ്പരം കലഹിച്ചിടുമ്പോൾ
മനമോടെ മനതാരിൽ
സ്നേഹം വിളയിക്കുമാണെൻ
കവിത.
കവിത.
No comments:
Post a Comment