പ്രണയം
നളിനാക്ഷൻ ഇരട്ടപ്പുഴ
പേരറിയാത്ത നൊമ്പരത്തിന്റെ
ഒരു നോവായ് മനസ്സിൽ
എന്നും ഒരു നനുത്ത ഓർമ്മയായ്
കടന്നു വന്നതാണ് പ്രണയം.
ഞാനെന്നെ അറിയുന്നതിനെക്കാൾ
നിന്നെ അറിയുന്നുവെന്ന്
നടിക്കുന്നതാണ് പ്രണയം.
മിന്നിയും മങ്ങിയും
വീണ്ടും ജ്വലിക്കുന്ന
മിന്നാമിനുങ്ങായ് പ്രണയം.
മഴയായ് പെയ്തും
കനലായ് എരിഞ്ഞുംതണലായ് പടർന്നതും പ്രണയം.
മോഹസ്വപ്നങ്ങൾ രചിച്ചും
നിറമുള്ള പൂക്കൾ വിരിയിച്ചും
കിരണങ്ങളില്ലാത്ത സ്ഫുരണമായ് തീരുന്ന
മുറിവുകളുടെ വസന്തമാണ് പ്രണയം.
No comments:
Post a Comment