സ്മൃതിനാശം
നളിനാക്ഷൻ ഇരട്ടപ്പുഴ
വാക്കുകളെന്നും മുതൽക്കൂട്ടെന്ന്
ഓതി തരുമെന്നച്ഛൻ
നിത്യവും
ഒരു വാക്കെന്ന
ഉപദേശ പെരുമഴയാലച്ഛൻ
ഉപദേശ പെരുമഴയാലച്ഛൻ
വാക്കിന്റെ മൂർച്ചയും
വാക്കിന്റെ ഈണവും
വാക്കിന്റെ താളവും
സമന്വയിച്ചതാണച്ഛൻ.
ഘോരമായ വാക് ധോരണികൾ
ഘോരമായ വാക് ശരങ്ങളിൽ
നിറഞ്ഞു തുള്ളിയ കാലം.
കാലക്രമത്തിൽ വാക്കുകൾ
പൊടിപിടിച്ച മാറാല പോലെ
ഓർമ്മകൾക്കു ശൂന്യതയുടെ
ക്ലാവ് പിടിച്ചു.
എല്ലാം വെട്ടിപ്പിടിക്കാൻ
കാണിച്ച കൂർമ്മത
തകർന്നടിഞ്ഞു
കൊള്ളിമീൻ കണക്കെ.
പിന്നെ പിന്നെ വാക്കുകളും,
വാക്യങ്ങളും, ക്രമേണ
ഞാനും കുടുംബവും
ഏതേതെന്നറിയാത്ത വിധം
അകവും പുറവും ബോധമില്ലാത്ത
കഠിന ദുര്യോഗത്തിൽ
ഓർമ്മയ്ക്ക് മറവിയുടെ
കരിമ്പടത്തിന്റെ പുതപ്പ് വീണു.
No comments:
Post a Comment