സ്നേഹം
നളിനാക്ഷൻ ഇരട്ടപ്പുഴ
നിന്നിൽ നിന്നുള്ള
നന്മ തുളുമ്പുന്ന
പ്രതീക്ഷയുടെ കിരണമാണ്
സ്നേഹം.
ആഗ്രഹിക്കുമ്പോൾ
ലഭിക്കാത്തതും
ആവശ്യപ്പെടുമ്പോൾ
നല്കപ്പെടുന്നതുമല്ലലോ
സ്നേഹം.
ഹൃദയത്തിൽ നിന്ന്
ഹൃദയത്തിലേക്കുള്ള
അകലം കുറക്കലല്ലേ
സ്നേഹം.
ജ്വല്പനങ്ങളിൽ നിന്ന്
യാഥാർഥ്യത്തിലേക്കുള്ള
നാഴികയുടെ അകലമാണ്
സ്നേഹം.
മറ്റുള്ളവർക്ക് നൽകേണ്ടതും
സ്വന്തമായി ഉണ്ടാവേണ്ടതും
അടിച്ചേൽപ്പിച്ചു നൽകേണ്ടാത്തതും
ഇന്ന് സ്വന്തമായില്ലാത്തതുമല്ലേ
സ്നേഹം.
No comments:
Post a Comment